മൊഗ്രാൽ. ലഹരി വ്യാപനത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവൽക്കരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിച്ച ഗ്രാമസഞ്ചാര പദയാത്രയിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ എൻഎസ്എസ് വളണ്ടിയർമാരുടെ ചിട്ടയായ പ്രവർത്തനം ശ്രദ്ധേയമായി.
പദയാത്രയിലുടനീളം ലഹരിവിരുദ്ധ ബോധവൽക്കരണ ത്തിൻറെ ഭാഗമായി ദേശീയവേദി തയ്യാറാ ക്കിയ ലഘുലേഖ വിതരണം ചെയ്തത് എൻഎസ്എസ് വളണ്ടിയർമാരായിരുന്നു.
പദയാത്ര കടന്നുപോകുന്ന വഴികളിലെ 1500-ഓളം വീടുകളിലും, സ്കൂളുകളിലുമായി രണ്ടായിരത്തിലേറെ ലഘുലേഖകൾ വിതരണം ചെയ്തു മാതൃകയായത്.
ഇത് പദയാത്രയിൽ ഏറെ ശ്രദ്ധ നേടാനും, നാട്ടുകാരുടെ പ്രശംസ നേടിയെടുക്കാനും എൻഎസ്എസ്ന് സഹായകമായി.
എൻ എസ് എസ് വളണ്ടിയർമാർ എസ്എ മുഹമ്മദ്, അഹ്മദ് ആഷിഖ് എം സി, മുഹമ്മദ് ഫാദിൽ, അലി അൻവർ, മുഹമ്മദ് സാനിബ്, മുഹമ്മദ് തബ് ഷീർ എംടി, ഇബ്രാഹിം ഷാമിൽ കെഎം,അഹമ്മദ് ജാമിം എന്നീ വിദ്യാർത്ഥികളാണ് ലഘുലേഖ വിതരണത്തിന് നേതൃത്വം നൽകിയത്.
ദേശീയവേദി പ്രവർത്തകൻ ഹാരിസ് ബാഗ്ദാദ് വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് ലഘുലേഖ വിതരണം ചെയ്തു.