കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി . ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA പുറത്തിറക്കി . ഈജിപ്ത് , ഇന്ത്യ , ബംഗ്ലാദേശ് , നേപ്പാൾ , പാകിസ്ഥാൻ , ശ്രീലങ്ക എന്നിവയുമായുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു .
നേരത്തെ , ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു . എന്നാൽ ഇക്കാര്യം DGCA ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു . പുതിയ സർക്കുലറിനെത്തുടർന്ന് ഉടൻ തന്നെ സർവീസുകൾ പുനഃരാരംഭിക്കാനാണ് സാധ്യത .