കാസർഗോഡ് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; 12 പേർ ചികിത്സ തേടി

Latest കേരളം പ്രാദേശികം

കാസർഗോഡ്: നീലേശ്വരത്ത് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ചോയ്യങ്കോടിന് സമീപത്തെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണ് ചികിത്സ തേടിയത്. ചടങ്ങിൽ പങ്കെടുത്ത 350 പേരിൽ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

ഇവരിൽ 12 പേർ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. വയറിളക്കവും ഛർദിയുമാണ് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായത്. സലാഡ് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഗൃഹപ്രവേശനം നടന്ന വീട്ടിലെ കിണർവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് കാസർകോഡ് ഉളള ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ആരെയും കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *