പപ്പടം കിട്ടിയില്ല, വിവാഹസദ്യക്കിടെ കൂട്ടത്തല്ല്; മൂന്നുപേർക്ക് പരിക്ക്

Latest കേരളം പ്രാദേശികം

ഹരിപ്പാട്(ആലപ്പുഴ): വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്നുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു.മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരൻ (65), ജോഹൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *