അന്തര്‍ സംസ്ഥാന യാത്രക്ക് കേരളത്തിനും കര്‍ണാടകക്കും വ്യത്യസ്ത നിബന്ധനകള്‍; പ്രതിസന്ധിയിലായി യാത്രക്കാര്‍

Latest കേരളം

അന്തര്‍ സംസ്ഥാന യാത്രക്ക് കേരളവും കര്‍ണാടകയും വ്യത്യസ്ത നിബന്ധനകള്‍ വെച്ചതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കേരളത്തില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയാണ് യാത്രക്കാരെ വലക്കുന്നത്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കുമ്ബോഴാണ് കേരള സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്.

കേരളത്തിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന 100 കണക്കിന് യാത്രക്കാരാണ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തതിന്‍റെ പേരില്‍ മാത്രം പ്രവേശനം നിഷേധിക്കപ്പെട്ട് മടങ്ങുന്നത്. ദിവസവും അതിര്‍ത്തി കടന്നുപോകുന്ന കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവരെയാണ് ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഏറ്റവും കൂടുതല്‍ വലയ്കുന്നത്. കോവിഡ് പരിശോധന നടത്താന്‍ അതിര്‍ത്തിയില്‍ സൗകര്യമുണ്ടെങ്കിലും ഉച്ച വരെ മാത്രാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉച്ചക്കു ശേഷം വരുന്ന യാത്രക്കാര്‍ അതിര്‍ത്തിയില്‍ തങ്ങി പിറ്റേദിവസം പരിശോധന നടത്തിയാണ് കേരളത്തില്‍ പ്രവേശിക്കുന്നത്.

രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നവരടക്കമുള്ള യാത്രക്കാര്‍ക്കും ഈ നിബന്ധന കനത്ത തിരിച്ചടിയാണ്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കെങ്കിലും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റെന്ന നിബന്ധന ഒഴിവാക്കിക്കൊടുക്കണമെന്നാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടേയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *