ദുരന്തനിവാരണവും തയ്യാറെടുപ്പും; പരിശീലന പരിപാടി നടത്തി

Latest കേരളം

ബോവിക്കാനം: പ്രകൃതിപരമോ മനുഷ്യനിര്‍മ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ആണ് ദുരന്ത നിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.ദുരന്തനിവാരണവും തയ്യാറെടുപ്പും എന്ന വിഷയത്തെ ആസ്പദമാക്കി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരിധിയിലുള്ള മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക, ദേലംപാടി ഗ്രാമ പഞ്ചായത്തുകളിലെയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പ്രദേശത്തെയും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടത്തിയ ഏകദിന പരിശീലനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ ബി.കെ.നാരായണന്റെ അദ്ധ്യക്ഷതയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി.പി.വി ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.

മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ.എസ് മുഖ്യാതിഥിയായിരുന്നു.

കാസര്‍കോട് കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് അനാലിസ്റ്റ് പ്രേം ജി പ്രകാശ്, സുനാമി, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കൊടുങ്കാറ്റ് കൂടാതെ കോവിഡ്-19 എന്നീ രോഗങ്ങളെക്കുറിച്ചും മറ്റു പ്രകൃതി ദുരന്തങ്ങളെ കുറിച്ചും, കാസര്‍ഗോഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ് കുമാര്‍, സ്ഥാപനങ്ങളിലും, വ്യവസായ ശാലകളിലും മറ്റു പൊതുസ്ഥലങ്ങളിലും, വീടുകളിലും ഉണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ചും അത്യാഹിതങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടാതെ പ്രഥമശുശ്രൂഷയെ കുറിച്ചും വിശദമായി പവര്‍ പോയന്റ് പ്രസന്റേഷനും, ഡമ്മി ഉപയോഗിച്ച് വിശദീകരണവും നടത്തി.

അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് കെ.സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രശ്മി.ആര്‍.എസ്, തോമസ്.പി.എം, കൃഷ്ണകുമാര്‍.പി, രഞ്ജീവ് രാഘവന്‍, ശ്രീജിത്ത്.എ.വി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ നിഷ, ആശ മോള്‍, ആയിഷത്ത് മൈമൂന, സുലേഖ, ആതിര, അതുല്ല്യ, ശരണ്യ, ക്ലാര്‍ക്ക് മനാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *