കാഞ്ഞങ്ങാട് -കാസർകോട് KSTP റോഡിൽ വലിയ വാഹനങ്ങളെ പോകാൻ അനുവദിക്കില്ല തീരുമാനം ജില്ലാ വികസന സമിതിയുടെത്

Latest കേരളം പ്രാദേശികം

കാസർകോട്:കാഞ്ഞങ്ങാട് കാസർകോട് KSTP റോഡിൽ കോട്ടച്ചേരി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു.

ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത് .

ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *