ജില്ലാ തല ഖുർആൻ പാരായണ മത്സരം. *ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ മൊഗ്രാലിന് ഒന്നാം സ്ഥാനം*

Latest കേരളം പ്രാദേശികം

മൊഗ്രാൽ : കോളിയടുക്കം നമാസ് യൂത്ത്ഫ്രണ്ട്സ് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ സ്വദേശി ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ ഒന്നാം സ്ഥാനം നേടി.

നിരവധി പേർ പങ്കെടുത്ത മത്സരത്തിലാണ് ആഷിഖ് നേട്ടം കൊയ്ത് കാഷ് അവാർഡിനും ഉപഹാരത്തിനും സർട്ടിഫിക്കറ്റിനും അർഹനായത്.ഇതിനുമുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച് ആഷിഖ് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഇമ്പമാർന്ന രീതിയിൽ പരിശുദ്ധ ഖുർആൻ പാരായണം ചെയ്ത് ശ്രോതാക്കളെ കുളിരണിയിപ്പിക്കുന്ന ഈ കൊച്ചു മിടുക്കൻ മൊഗ്രാൽ കടവത്തെ പരേതനായ യു.കെ മൊയ്‌തീൻകുട്ടി മൗലവി -ഖദീജാബി ദമ്പതികളുടെ പുത്രനാണ്.ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാനെ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *