ഡിവിഷൻ സാഹിത്യോത്സവുകൾ സമാപിച്ചു; ജില്ലാ മത്സരം ആഗസ്ത് 12 മുതൽ 14 വരെ

Latest കേരളം

കാസർകോട്: എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൻ്റെ ഡിവിഷൻ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയായി .മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്, ബദിയഡുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ 9 ഡിവിഷനുകളിലെ മത്സരങ്ങൾ പൂർത്തികരിച്ച് പ്രതിഭാത്വം തെളീച്ച പ്രതിഭകൾ ജില്ലാ സാഹിത്യോത്സവിൽ മാറ്റുരക്കും.

29 മത് സാഹിത്യോത്സവിൻ്റെ ജില്ലാതലം നടക്കുന്നത് മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ്.

ആഗസ്ത് 12 ന് ആരംഭിക്കുന്ന ജില്ലാ സാഹിത്യോത്സവിന് 14 ന് സമാപനമാകും. സാഹിത്യോത്സവിൻ്റെ ഭാഗമായി വിത്യസ്ത പദ്ധതികളാണ് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *