ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് സാനിറ്റെെസര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ പല വകഭേദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെെറസില്‍ നിന്ന് രക്ഷനേടാന്‍ മാസ്ക് വയ്ക്കുക എന്നതാണ് ഇപ്പോള്‍ നാം എല്ലാവരും ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോഴിതാ മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്.
ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.
അത് തന്നെയാണോ കാരണമെന്നറിയാൻ വീണ്ടും അതേപോലെ മാസ്ക് ധരിപ്പിച്ചു നോക്കിയപ്പോൾ ഓക്സിജൻ ലെവലിൽ പ്രകടമായ വ്യതാസം ശ്രദ്ധിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ വീണ്ടും അതേ അസ്വസ്ഥതകൾ കാണിക്കുകയും ചെയ്തു.
ത്രീ ലെയർ സർജിക്കൽ മാസ്കിന് മുകളിൽ ഒരു N95 മാസ്കാണ് പുള്ളി ധരിച്ചിരുന്നത്.
ഇത്തരം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പൊടാത്ത ചിലരിലും തെറ്റായ രീതിയിൽ ഡബിൾ മാസ്ക് ധരിച്ചു കഴിഞ്ഞ് ഓക്സിജൻ ലെവൽ താഴേക്ക് പോകുന്നത് കണ്ടിട്ടുണ്ട്.
