നായ്ക്കളുടെ ആക്രമണം: യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്

Latest ഇന്ത്യ കേരളം പ്രാദേശികം

താമരശേരിയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയാണ് കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിലാണ് നടപടി. റോഷനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് പരുക്കേറ്റത്. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. ‌സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഒാടിച്ച് യുവതിയെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാഴ്ച മുമ്പാണ് നാട്ടുകാരനായ പ്രഭാകരന് കടിയേറ്റത്. മുമ്പ് പലരെ കടിച്ചിട്ടും നായയെ കെട്ടിയിടാന്‍ ഉടമ തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *