പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ ;പീഡന കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരത്തിന്റെ പഴയ പോസ്റ്റ് വൈറലാകുന്നു

Latest കേരളം

തൃശൂര്‍: ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വിഘ്നേഷ് കൃഷ്ണ (അമ്ബിളി) പീഡനക്കേസില്‍ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും വൈറലാകുകയാണ്. പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ നിറയുകയാണ്.

മുന്‍പ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *