സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.
സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇനി ഒരിക്കലും ഇരയാക്കപ്പെടാൻ പാടില്ല. അതിനായി യുവജനങ്ങളുടെ ശക്തമായ പ്രതിരോധമാണ് ഉയർന്ന് വരേണ്ടത്. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് യുവാക്കളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും DYFI ക്യാമ്പയിൻ സംഘടിപ്പിക്കും