പൈക്ക:അറബ് വസന്താനന്തര സിറിയയിലെയും പശ്ചിമേഷ്യയിലെയും വൈദേശിക ഇടപെടൽ എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവ്വകലാശാല യിൽ നിന്നും പി.എച്ച് ഡി കരസ്ഥമാക്കിയ പൈക്ക ബാലടുക്കയിലെ ഡോ. മുഹമ്മദ് നൂറുദ്ദീനെ പൈക്ക യൂണിറ്റ് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ അനുമോദിച്ചു.
പ്രസിഡണ്ട് രാഹുൽ പ്രസാദ് അധ്യക്ഷത വഹിച്ചു.
ജാബിർ കല്ലായം ഉപഹാരം നൽകി. സെക്രട്ടറി അജ്മൽ കല്ലായം അനുമോദന പ്രഭാഷണം നടത്തി.
കാർത്തിക് ടി.വി, ഹുസ്സൈൻ കെ.പി, മനാഫ് കെ.ഇ, വിനോദ് എ, ആഷിഫ്, നജാത്ത് പൈക്ക, ഷാഫി പൈക്ക എന്നിവർ സംബന്ധിച്ചു.
നൂറുദ്ദീൻ അനുമോദനത്തിനു നന്ദി പറഞ്ഞു.