നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് പരിശീലനവും, ടെസ്റ്റും പുനരാരംഭിക്കുന്നു

Latest കേരളം

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ (തിങ്കള്‍ ) ഡ്രൈവിംഗ് പരിശീലനവും ലൈസന്‍സ് ടെസ്റ്റും പുനരാരംഭിക്കുന്നു. സര്‍ക്കാര്‍ ഇതിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഡ്രൈവിംഗ് പരിശീലനം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും, ആരോഗ്യ വകുപ്പും നല്‍കിയിട്ടുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ച് വേണം ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു.

പരിശീലന സമയത്ത് വാഹനത്തില്‍ പരിശീലകന് പുറമെ ഒരു പഠിതാവ് മാത്രമേ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. നാളെ രാവിലെ മുതല്‍ ഇവര്‍ നിരത്തിലിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *