ദുബായ് :ഫെബ്രുവരി 12ന് ദുബായ് അൽ ഖുസൈസിൽ നടന്ന ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 സീസൺ 1 ഗൂണേഴ്‌സ് എഫ് സി ജേതാക്കൾ ആയി.വാശിയേറിയ കലാശപ്പോരാട്ടത്തിൽ റോയൽ എഫ് സി യെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രഥമ AK ഹൌസ് ട്രോഫിയിൽ മുത്തമിട്ടു.വിജയികൾക്ക് വേണ്ടി 2 ഗോൾ നേടി മിൻഹാജ് AK ഫൈനലിലെ മികച്ച കളിക്കാരൻ ആയും ജംഷീർ കമ്പാർ മികച്ച ഐക്കൺ പ്ലയർ ആയും സമദ് മായിപ്പാടി ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയും തിരഞ്ഞെടുക്കപ്പെട്ടു.
പ്രവാസ ചരിത്രത്തിൽ ഒരു വേറിട്ട പുതു ചരിതം തീർത്ത ഫുട്ബോൾ മാമാങ്കം സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.അന്തർലീനമായി കിടക്കുന്ന കായിക വാസന പുറത്തെടുക്കാൻ ഫുട്ബോൾ മാമങ്കം ഒരു നിമിത്തം ആയി. ടൂർണമെന്റ് ഉത്ഘാടനം റസാഖ് അറന്തോട് നിർവഹിച്ചു. മാസ്റ്റർ ഹൈസിയുടെ ഗോൾ ഷൂട്ടോട് കൂടി മത്സരം ആരംഭിച്ചു.
റഷീദ് ഹാജി , ആഷിഫ്, ഇർഷാദ്, മുന്ന, സാക്കിർ, മുഷ്ത്താഖ്, ഇല്യാസ്, അംബ, അസർ എന്നിവർ സന്നിഹിത രായിരുന്നു, വിശിഷ്ട വ്യക്തികൾക്ക് ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.ഭൂകമ്പ ദുരിതം അനുഭവിക്കുന്ന തുർക്കി, സിറിയ സഹോദരങ്ങൾക്ക് ഐക്യ ദാർഢ്യ പ്രതീകമായി ഒരു മിനുട്ട് മൗനം ആചരിച്ചു. ഖലീൽ, ഹബീബ്, ശിഹാബ്, ആസീഫ്,അബ്ബാസ്,ഫസ്‌ലു, സകരിയ, നൗഫൽ, ഉമർ, ഹംസ അഷ്‌റഫ്. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.