ലോകത്തെ ആദ്യ കടലാസ് രഹിത സർക്കാറായി ദുബൈ

Latest അന്താരാഷ്ട്രം ഗൾഫ്

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി​ ദുബൈ.

2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മൂന്ന്​​ വർഷം മുമ്പ് നൽകിയ ഉറപ്പാണ്​ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്​.

ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും.

2018ലാണ്​ ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്​.അന്ന്​ മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചു​വരികയായിരുന്നു.

അഞ്ച്​ ഘട്ടങ്ങളായാണ്​ നടപ്പാക്കിയത്​. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്​.

Leave a Reply

Your email address will not be published. Required fields are marked *