ദുബായ് എക്സ്പോ 2020 : യാത്രക്കാർക്ക് സൗജന്യ പ്രവേശന പാസുമായി ഫ്ലൈ ദുബായ്

Latest ഗൾഫ് വിനോദം

ദുബായ് : വിമാന യാത്രക്കാർക്ക് എക്സ്പോ 2020 നായുള്ള സൗജന്യ പ്രവേശന പാസുമായി ഫ്ലൈ
ദുബായ്.

2021 സെപ്റ്റംബർ 1നും 2022 മാർച്ച് 31 നും ഇടയിൽ ബുക്ക് ചെയ്ത് വിമാനത്തിൽ പറക്കുന്ന യാത്രക്കാർക്ക് പ്രവേശന പാസിന് അർഹതയുണ്ടെന്ന് ഫ്ലൈദുബായിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റിൽ പറയുന്നു.

ആറ് മാസം നീണ്ടു നിൽക്കുന്ന മെഗാ എക്സിബിഷനിൽ ടിക്കറ്റ് ഉടമയ്ക്ക് ഇഷ്ടമുള്ള ഏത് ദിവസവും സന്ദർശിക്കാനാകുമന്നും പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, ദുബായിലെ ഫ്ലാഗ്ഷിപ്പ് കാരിയറായ എമിറേറ്റ്സ് യാത്രക്കാർക്ക് എക്സ്പോ കോംപ്ലിമെന്ററി ഡേ പാസുകൾ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്‌സിനൊപ്പം ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്കാണ് എക്‌സ്‌പോ 2020 ഡേ പാസ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *