ദുബൈ- പൈക്ക ജമാത്ത് 30ൻ്റെ നിറവിൽ: പുതിയ സാരഥികളെ തെരഞ്ഞെടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

പൈക്ക: 1991ല്‍ രൂപംകൊണ്ട പൈക്ക മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ് ദുബൈ പൈക്ക ജമാഅത്ത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
30ന്റെ നിറവില്‍ ദേര ഹോര്‍ലന്‍സില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞിപ്പാറ യുടെ വസതിയില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും മീലാദ് ഫെസ്റ്റും നടത്തി. അബ്ദുല്‍ അസീസ് ബാഖവി, മുഹമ്മദ്കുഞ്ഞി സുഹൂരി എന്നിവരുടെ നേതൃത്വത്തില്‍ മൗലിദ് സദസ്സും ഉണ്ടായിരുന്നു.
ഹാരിസ് പി എം അധ്യക്ഷത വഹിച്ചു ദുബൈ- ബാലടുക്ക ബദര്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം കെ ഖാലിദ് ഉല്‍ഘാടനം ചെയ്തു.
അബ്ദു കുണ്ടില്‍, അന്‍ഷീദ് ഹില്‍ട്ടണ്‍, ബി എ ശരീഫ്, ഷാഫി കലന്തര്‍, കെ.എം.സിദ്ദീഖ്,
ബദുറുല്‍ മുനീര്‍, കെ.പി.ഫൈസല്‍, എം. കെ. ഹമീദ് സംസാരിച്ചു ജനറല്‍ സെക്രട്ടറി ഖാദര്‍ പൈക്ക സ്വാഗതവും മനാഫ് എം എം നന്ദിയും പറഞ്ഞു.
2021-22 വര്‍ഷത്തെക്കുള്ള കമ്മിറ്റിയെ തെരഞ്ഞെുത്തു.
ഇസ്മായില്‍ ബാലടുക്ക ഐ എസ് ബി (പ്രസിഡന്റ്) ഹമീദ് ബി എ (ജനറല്‍ സെക്രട്ടറി)
മനാഫ് എം എം (ട്രഷറര്‍) തസ്ലിം പൈക്ക, ഖാലിദ് എം കെ (വൈസ് പ്രസിഡണ്ട്)നംസീര്‍ നെല്ലിക്കട്ട, ഫയാസ് കുഞ്ഞിപ്പാറ(സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *