ദുബൈ സോക്കർ ലീഗ് സീസൺ-6* *ലോഗോ പ്രകാശനം ചെയ്തു

Latest കേരളം

ദുബൈ : മാർച്ച്‌ 6 ന് ദുബായ് അൽ ഖിസൈസിലെ അൽ സലാം കമ്മ്യൂണിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മൊഗ്രാൽ ദുബായ് സോക്കർ ലീഗിന്റെ (DSL-6) ഒരുക്കങ്ങൾ പൂർത്തിയായി.

യു എ ഇ ലെ ഫുട്ബോൾ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ച്കൊണ്ട് നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ മൊഗ്രാൽ ലോബോസ്, സ്ലൂബ് യുണൈറ്റഡ് പേരാൽ, ഡ്യൂഡ്സ് മൊഗ്രാൽ, എൻ. എഫ്. സി ലൂത്ത മൊഗ്രാലിയൻസ്, അൽ മുതക്കമ്മൽ എഫ്. സി മീലാദ് നഗർ, ജി-കോം എഫ്. സി. കെ എന്നീ ആറ് ടീമുകളാണ് മാറ്റുരക്കുന്നത്.

കോവിഡ് മഹാമാരി തീർത്ത മാനസിക സംഘർഷങ്ങൾക്ക് ശേഷം വിരുന്നെത്തുന്ന ഫുട്ബാൾ മാമാങ്കം മൊഗ്രാലിലെ പ്രവാസി ഫുട്ബാൾ ആരാധകരിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

DSL-6 ലോഗോ പ്രകാശനം പ്രമുഖ പ്രവാസി വ്യവസായി ഹിദായത്തുള്ള ജെ.ആർ. ടി, ലുത്ഫ്-ടെക് മാനേജിങ് ഡയറക്ടർ അസ്ഫാൻ മൊഗ്രാൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ് അൻവർ അഹ്‌മദ്‌, എം. എസ്. സി ട്രഷററും കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ അബ്ദുൽ റിയാസ് കെ, മുൻ ജില്ലാ ഫുട്ബാൾ ടീം ക്യാപ്റ്റൻ എച്ച്. എ. ഖാലിദ്, സംഘാടക സമിതി അംഗം എ.കെ ഷംസു, റഫീഖ് അഡ്മിൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *