ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തിരശ്ശീലയില്‍ ആഘോഷമൊരുക്കിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും.
ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിക്യു പുറത്തുവിട്ടിരുന്നു.
വീഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം.
രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ എന്നാണ് ആരാധകരുടെ സംശയം.