മൊഗ്രാൽ. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മൊഗ്രാൽ, വി.എച്ച്.എസ് സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ 2022 വർഷത്തെ വാർഷിക സപ്തദിന സഹവാസ ക്യാമ്പ് ദ്യുതി 2022 26.12.2022 മുതൽ 01.01.2023 വരെ ഗവ: ജൂനിയർ ബേസിക് സ്ക്കൂൾ പേരാൽ വെച്ച് നടന്നു. എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപനം സമ്മേളത്തന്റെ ഉദ്ഘാടനം നാസർ മൊഗ്രാൽ (വൈസ് പ്രസിഡന്റ് കുമ്പള ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ചത് ശ്രീ. സിദ്ധിഖ് റഹ്മാൻ (പി.ടി.എ.പ്രസിഡന്റ് GVHSSമൊഗ്രാൽ), ശ്രീ മുഹമ്മദ് പേരാൽ(പി.ടി.എ.പ്രസിഡന്റ് GJBS പേരാൽ), ശ്രീ ടി.കെ. ജാഫർ (എസ്.എം സി വൈസ് ചെയർമാർ), അബ്ദുള്ള കുഞ്ഞ് (പി ടി എ വൈസ് പ്രസിഡന്റ് ), പി.ടി. എ. മെമ്പർമാരായ ശ്രീ അഷ്റഫ് പെർവാഡ്, ശ്രീ റിയാസ്, വി എച്ച് എസ് സി മൊഗ്രാൽ പ്രിൻസിപ്പാൾ ശ്രീമതി. പാർവതി ടീച്ചർ, അദ്ധ്യാപകരായ ശ്രീ.ഷൈബുമോൻ ശ്രീ.അച്ചുതൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു, ചടങ്ങിൽ സ്വാഗതം ശ്രീ. പ്രഭഞ്‌ജകുമാർ (എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ), ഹസൻ സാനിദ് (വളണ്ടിയർ സെക്രട്ടറി) നന്ദിയും പറഞ്ഞു. കുമ്പള പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രയോജനമാവുന്ന പദ്ധതികളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.
ക്യാമ്പിൽ നടന്ന പദ്ധതികൾ കവചം -2022(ഫയർ ബെൽറ്റ് ), അമ്യതം 2022 (വികേന്ദ്രീകരണ ജൈവ മാലിന്യ സംസ്കരണം വീടുകളിൽ), ഇതു കൂടാതെ വി.എച്ച്.എസ്.സി വിഭാഗം വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങളും ദൃഢഗാത്രം (പ്രൈമറി ഹെൽത്ത് സെൻറർ), സാർത്ഥകം, ബോധപൂർവ്വം പുതു വർഷം (എക്സൈസ്/ പോലീസ്), സമജീവനം (വിനിതാ ശിശുക്ഷേമo), സജ്ജം (ഫയർ & സേഫ്റ്റി), ഭൂമിജം(കൃഷി), സമർപ്പിതം (സാന്ത്വന പരിചരണത്തിൽ പരിശീലനം), സൗജന്യ മെഡിക്കൽ ക്യാമ്പ്, നൈപുണി വികസന പരിശീലനങ്ങൾ- ബൾബ് നിർമ്മാണ പരിശീലനം, കേക്ക് നിർമ്മാണം എന്നിവയും സംഘടപ്പിച്ചു.
ശ്രീ ഉദയകുമാരി മാഡം (പയ്യന്നൂർ AD), ശ്രീമതി ജിഷ ടീച്ചർ (കാസർഗോഡ് എൻ.എസ്.എസ് ജില്ലാ കോഡിറ്റേർ) എന്നിവർ ക്യാമ്പ് സന്ദർശിച്ചു.