ചെമ്പരിക്ക: ജിയുപിഎസ് ചെമ്പരിക്കയിലെ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടിയ കുട്ടിക്ക് ഫോണ്‍ നല്‍കി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡും ഡിവൈഎഫ്‌ഐ ചെമ്പരിക്ക യൂണിറ്റും.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന , ജിയുപിഎസ് ചെമ്പരിക്കയിലെ പ്രധാന അധ്യാപകന്‍ പ്രകാശന്‍ മാസ്റ്റര്‍ക്ക് ഫോണ്‍ കൈമാറുകയും അദ്ദേഹം അത് കുട്ടിക്ക് കൈമാറുകയും ചെയ്തു.
ജിയുപിഎസ് ചെമ്പരിക്കയിലെ അധ്യാപിക ഗിരിജ,ഡിവൈഎപ്‌ഐ ചെമ്പരിക്ക യൂണിറ്റ് സെക്രട്ടറി സച്ചിന്‍ ചെമ്പരിക്ക,പ്രസിഡന്റ് ഹരീഷ് ചാത്തങ്കയി , ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്കിലെ
യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരായ ജിതേഷ് അരവത്ത്, അരുണ്‍ കുമാര്‍ പനയാല്‍, അസിസ് കോട്ടക്കുന്ന്, സുജിത് തോക്കാനം,പ്രദീപ് തെക്കേക്കുന്ന്, ശശി ആലക്കോട്, അനില്‍ കുമാര്‍ പനയാല്‍ എന്നിവര്‍ സന്നിഹിതരായി.