മൊഗ്രാൽ പുത്തൂർ : സമ്പൂർണ്ണമായി വാക്സിൻ നടപ്പാക്കാൻ ശ്രമിക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും കഠിന ശ്രമങ്ങളെ അട്ടിമറിക്കാൻ രാഷ്ട്രിയ പ്രേരിതമായി ഡി വൈ എഫ് ഐ – ഐ എൻ എൽ ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒന്ന് രണ്ട് വാർഡുകളിലെ വ്യക്തികൾക്കും അന്യ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടി നടത്തിയ ക്യാമ്പ് ഉച്ചവരെ മികച്ച രീതിയിൽ നടന്ന് വരുന്നതിനിടയിലാണ് മറ്റു വാർഡുകളിൽ നിന്നും ഡി വൈ എഫ് ഐ – ഐ എൻ എൽ വന്ന പ്രവർത്തകർ ബഹളമുണ്ടാക്കുകയും മാസങ്ങളായി സന്നദ്ധ സേവനത്തിലേർപ്പെട്ട വൈറ്റ് ഗാർഡ് വളണ്ടിയർമാരെ അക്രമിക്കുകയും ചെയ്തു
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ജില്ലയ്ക്ക് മാതൃകയായ വാക്സിൻ പദ്ധതികളെയും തകർക്കാനുള്ള നീക്കം ജനകീയമായി നേരിടുമെന്ന് യൂത്ത് ലീഗ് നേതൃത്വം പറഞ്ഞു.