കാസർകോട്: ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗികൾക്കും നേഴ്സുമാർക്കും ആവശ്യമായ കട്ടിലുകൾ ഡി വൈ എഫ് ഐ കൈമാറി.
കൊവിഡ് പ്രതിരോധ രംഗത്ത് കർമ്മനിരതരായി പ്രവർത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ നഴ്സുമാർ നേരിടുന്ന പ്രശ്നം ഡി വൈ എഫ് ഐയുടെ ശ്രദ്ധയിൽപ്പെട്ടതോടെ യാണ് നേഴ്സുമാർക്കും
രോഗികൾക്കും ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ സഹായം എത്തിച്ചു നൽകിയത്. ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ
കോളേജിലേക്ക് അഞ്ചു കട്ടിലുകൾ
ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീൻ മലങ്കര അഡ്വക്കറ്റ് പ്രകാശ് അമ്മണ്ണായ എന്നിവർ ചേർന്ന് കൈമാറി. മെഡിക്കൽ കോളേജിന് വേണ്ടി ഡോക്ടർ രവീന്ദ്രൻ,
ഹെഡ് നേഴ്സ് സജിത, പി എസ് കെ
മോഹനൻ പി ജി, പി ആർ ഒ കീർത്തി
എന്നിവർ ഏറ്റുവാങ്ങി. പരിപാടിയിൽ
ജഗന്നാഥ ഷെട്ടി, വാർഡ് മെമ്പർ സ
ജ്യോതി, മേഖലാ പ്രസിഡന്റ് രാജേഷ്
തുടങ്ങിയവർ പങ്കെടുത്തു.