കുമ്പളയിലെ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങി മരിച്ച നിലയിൽ

Latest

കുമ്പള: ഡിവൈ എഫ് ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ.രഞ്ജിത ആത്മഹത്യ ചെയ്തു. വക്കീൽ

ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

 

വൈകിട്ടു മുതൽ വീട്ടിൽ നിന്നു ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്ത തിനെത്തുടർന്നു വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നു വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരത്ത ആശുപത്രി മോർച്ചറിയിലാണ്

 

കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ്.

കൃതേഷാണ് ഭർത്താവ്.

ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത് , സുജിത്ത് എന്നിവർ സഹോദരങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *