വിദ്യാസമ്പന്നരായ വനിതകളാണ് സമൂഹത്തിൻറെ കരുത്ത്; എ.കെ.എം അഷ്റഫ് എംഎൽഎ

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള..അഭ്യസ്തവിദ്യരായ സ്ത്രീകൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വളർന്നു വരണമെന്നും കാലത്തിൻറെ വെല്ലുവിളി ഏറ്റെടുക്കാനുള്ള മനോധൈര്യം ആർജിക്കണമെന്നും എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു.

കുമ്പള പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി എംഎസ്എഫ് ഹരിത ജില്ലാ ഭാരവാഹികളായി തെരഞ്ഞടുത്ത കുമ്പള പഞ്ചായത്തിൽ നിന്നുള്ള ജില്ലാ ട്രഷറർ തംസീറ കൊടിയമ്മ,സെക്രട്ടറി മൈമൂന പേരാൽ എന്നിവരെ അനുമോദിക്കൽ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

കുമ്പള ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ അബ്ദുല്ലകുഞ്ഞി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ്‌ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കുമ്പളഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ യുപി താഹിറ യൂസഫ് സ്വാഗതം പറഞ്ഞു .കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, മണ്ഡലം മുസ്ലിം ലീഗ് ട്രഷററൂം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള ,വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ ആയിഷ പെർള, മണ്ഡലം മുസ്ലിം ലീഗ്‌ സെക്രട്ടറി എ. കെ ആരിഫ്, കെവി യൂസഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.എ.റഹ്മാൻ ആരിക്കാടി,താഹിറ പേരാൽ ,ഇബ്രാഹിം ബത്തേരി, മുഹമ്മദ്‌കുഞ്ഞി കുമ്പോൽ.വനിതാ ലീഗ് ജില്ലാ സെക്രട്ടറി നസീമ കൊടിയമ്മ ,ഭാരവാഹികളായ ഫാത്തിമ,കദീജ, സൗദ, റഷീദ,ഹസീന,നസീറ തുടങ്ങിയർ സംബന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *