മുളിയാർ പഞ്ചായത്ത് വിതരണം ചെയ്ത മുട്ട കോഴികൾ ചത്ത ഗുണ ഭോക്തക്കൾക്ക് നഷ്ട പരിഹാരം നൽകണം – മുസ്ലിം ലീഗ്

Latest കേരളം

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതി യിൽപ്പെടുത്തി വിതരണം ചെയ്ത മുട്ട കോഴികളും, ഇവകളുടെ സമ്പർക്കത്തിൽ മറ്റു കോഴികളും ചത്ത് ഒടങ്ങിയ സംഭവത്തിൽനഷ്ടം നേരിട്ട ഗുണ ഭോക്താക്കൾക്ക് നഷ്ട പരിഹാരം നൽകണ മെന്ന് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹി കളുടെയും, ജന പ്രതിനിധി കളുടെ യും യോഗം ആവശ്യ പ്പെട്ടു.

മുന്നുറ്റി അമ്പത് കുടുംബങ്ങൾക്ക്മുന്നൂറ് രുപ വിഹിതം ഈടാക്കിയാണ് അഞ്ച് വീതം മുട്ട കോഴികൾ വിതരണം ചെയ്തത്.

കുടുംബശ്രീ ലോൺ മുഖേന വിതരണം ചെയ്ത കോഴികളും ചത്തതോടെ വൻ നഷ്ടമാണ് ഗുണ ഭോക്താക്കൾ നേരിട്ടത്. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലീദ് ബെള്ളിപ്പാടി,ഷെരീഫ് കൊടവഞ്ചി,ബാത്തിഷ പൊവ്വൽ,റൈസറാഷിദ്, അനീസ മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചെപ്പ് ,അഡ്വ: അബ്ദുൾജുനൈദ്,രമേശൻ മുതലപ്പാറ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *