എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; മരണകാരണം വ്യക്തമല്ല, മറ്റ് അസുഖങ്ങളില്ലായിരുന്നെന്ന് മാതാപിതാക്കൾ

Latest കേരളം പ്രാദേശികം

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോടിനടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൾ റസാഖിന്റെയും അഫ്‌സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽവച്ച് ദേഹാസ്വാസ്ത്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

തുടർന്ന് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു.മൃതദഹം പോസ്റ്റ്‌മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *