തിരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം.മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ. ഇപ്പോൾ, ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇൻഡ്യാ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങൾ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും. നിങ്ങൾക്കെതിരെ നടപടിയെടുക്കും,
നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകൾ മോഷ്ടിക്കുമ്പോൾ, അവർ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ, ശ്രദ്ധയോടെ കേൾക്കൂ – നിങ്ങൾ ശരിയായ കാര്യം ചെയ്തില്ലെങ്കിൽ, നിങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽ
കി