ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷന് വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി.
എയര്െൈന്റ വെബ്സൈറ്റിലെ പുതിയ സര്‍ക്കുലറില്‍ നിന്നാണ് വാക്സിനേഷന് നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബൈ വിസയുള്ളവര്‍ക്ക് വാക്സിനേഷനില്ലാതെ മടങ്ങാന്‍ കഴിയും. അതേസമയം, അബൂദബി, ഷാര്‍ജ ഉള്‍പെടെയുള്ള എമിറേറ്റുകളില്‍ വിസയുള്ളവര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാണ്.
വാക്സിനേഷന് വേണമെന്ന നിബന്ധന എയര്‍ഇന്ത്യയും വിസ്താര എയര്ലെന്സും നേരത്തെ ഒഴിവാക്കിയിരുന്നു. നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ യു.എ.ഇയില്‍ നിന്നെടുത്ത വാക്സിന് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം ജി.ഡി.ആര്.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര് പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആര് പരിശോധന ഫലവുമുണ്ടെങ്കില്‍ ദുബൈയിലേക്ക് യാത്ര ചെയ്യാം.
നിലവില്‍ ദുബൈ വിസക്കാര്‍ക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് പ്രവേശന അനുമതി നല്കുന്നുള്ളു. അതിനാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള നിബന്ധനയുടെ ഗുണം ലഭിക്കുന്നത് ദുബൈ വിസക്കാര്‍ക്ക് മാത്രമായിരിക്കും.