സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് മല്ലം വാര്‍ഡ് എ ഡി എസ്

Latest കേരളം പ്രാദേശികം

ബോവിക്കാനം▪️വാര്‍ഡിനകത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങി സാമ്പത്തികമായും, സാമൂഹ്യമായും കുടുംബത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനും, സേവന പ്രവര്‍ത്തനങ്ങളിലുടെ നിര്‍ദ്ധനരായ പ്രദേശവാസികളുടെ കണ്ണീരൊപ്പാനും മുളിയാര്‍ പഞ്ചായത്ത് മല്ലം മൂന്നാം വാര്‍ഡ് കുടുംബശ്രീ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എ.ഡി എസ് ) യോഗം തീരുമാനിച്ചു.

പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡണ്ട് റിസാന കെ.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണല്‍ ഖൈറുന്നിസ, മെമ്പര്‍ മറിയം ബി മല്ലം എന്നിവര്‍ സംസാരിച്ചു.

പുതുതായി തെരഞ്ഞടുക്കപ്പെട്ട സി.ഡി.എസ് ,എ .ഡി എസ്, അയല്‍കൂട്ട ഭാരവാഹികളെ യോഗം അനുമോദിച്ചു. മൃഗസംരക്ഷണ വിഭാഗം സി.ആര്‍.പി രേഖ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *