മതിയായി പൊന്നേ, ഒന്ന് ഇറങ്ങിപ്പോയികൂടെ ഇന്ധന വിലയ്ക്കെതിരെ മോദിയെ നോക്കി കൈ കൂപ്പുന്ന ചിത്രം വൈറൽ

Latest ഇന്ത്യ

പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ളക്സിന് നേരെ കൈകൂപ്പി നിൽക്കുന്ന യുവതിയുടെ ചിത്രം വൈറൽ. സ്വന്തം കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ചിത്രം. യൂത്ത് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് അടക്കമുള്ളവർ ചിത്രം ഷെയർ ചെയ്തു. ഇതിന് ക്യാപ്ഷൻ നൽകൂ എന്ന അടിക്കുറിപ്പാണ് ശ്രീനിവാസ് നൽകിയിട്ടുള്ളത്. ഇന്ധനവില വർധനയ്ക്കെതിരെ പല തരത്തിലാണ് രാജ്യത്ത് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *