പരിസ്ഥിതിദിനാചരണം;കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മുളന്തുരുത്ത് പദ്ധതിക്ക് തുടക്കമായി

Latest പ്രാദേശികം

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളുമായി സഹകരിച്ച് പത്തിലധികം കേന്ദ്രങ്ങളില്‍ ആയിരം മുളന്തൈകള്‍ നട്ട് മുളന്തുരുത്തുകള്‍ ഉണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.സി.സി സ്‌കൗട്ട്, എസ്.പി.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഉണ്ടാക്കി സംരക്ഷണ ചുമതല ഇവര്‍ക്ക് നല്‍കും. കൂടാതെ മുളകളുടെ സംരക്ഷണത്തിനായി ജൈവ വേലികള്‍ തുരുത്തിനു ചുറ്റും നിര്‍മ്മിക്കും. ആഗോളതാപനത്തിന് മരമാണ് മരുന്ന് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബ്ലോക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്കായി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറയില്‍ അവബോധമുണ്ടാക്കാനാണ് വിദ്യാര്‍ഥികളെ ഇതില്‍ ഭാഗമാക്കുന്നത്. ബ്ലോക്ക് ഓഫീസ് പരിസരത്ത് മുളന്തൈകള്‍ നട്ടു കൊണ്ട് സബ്കളക്ടര്‍ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.സോളമന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.അബ്ദുറഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.ബാബുരാജ്, എ. ദാമോദരന്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *