ബോവിക്കാനം: തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസിന് ബോവിക്കാനത്ത് തുടക്കം കുറിച്ചു.മുളിയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ ബാബു വിഷയാവതരണം നടത്തി.പഞ്ചായത്ത് അംഗം ശ്യാമള, അധ്യാപകന്മാരയാ ചന്ദ്രൻ മുരുക്കോളി , ശ്രീധരൻ എന്നിവർ സംസാരിച്ചു.
ബോവിക്കാനം ബി.എ.ആർ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ക്ലാസിൽ 120 പഠിതാക്കളാണ് രണ്ടാം ശനിയാഴ്ച്ചയിലും, എല്ലാം ഞാറയ്ച്ചയിലും മറ്റ് അവധി ദിവസങ്ങളിലുമായി നടക്കുന്ന ക്ലാസിൽ സംബന്ധിക്കുന്നത്.പ്രേരക് പുഷ്പലത പരിപാടിക്ക് നന്ദി പറഞ്ഞു.