ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാം?
- ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യുക. സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും.ചിത്രമോ ദൃശ്യങ്ങളോ സ്റ്റോറി ആയി നൽകാം.
- സ്റ്റോറി ഇടേണ്ട ചിത്രം തെരഞ്ഞെടുത്താൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സ്റ്റിക്കറുകൾ ലഭിക്കും. ഇതിൽ ലിങ്ക് ഓപ്‌ഷൻ കാണാൻ കഴിയും.
- പോസ്റ്റ് ചെയ്യേണ്ട ലിങ്ക് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക.
- മറ്റേതു സ്റ്റിക്കറുകളും പോലെ ലിങ്ക് സ്റ്റിക്കറും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് സ്റ്റോറിയുടെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും നീക്കാൻ കഴിയും.
- ലിങ്ക് സ്റ്റിക്കർ ക്ലിക്ക് ചെയ്താൽ ലിങ്കിന്റെ ഉള്ളടക്കത്തിലേക്ക് പോകാൻ കഴിയും.
- ഷെയർ ബട്ടൺ ഉപയോഗിച്ച് ഈ സ്റ്റോറി ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ പങ്കുവെക്കാൻ കഴിയും