മഞ്ചേശ്വരം ▪️കുമ്പള സീതാംഗോളി റോഡില്‍ രാജീവ് നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്ത് നിന്നും എക്‌സൈസ് കര്‍ണ്ണാടക മദ്യം പിടികൂടി. വണ്ടി ഉപേക്ഷിച്ച് പ്രതി ഓടി പോയതിനാല്‍ ജീവന്‍ പ്രശാന്ത് ഡിസൂസ ബേള എന്നയാള്‍ക്കെതിരെ 3.6 ലിറ്റര്‍ കര്‍ണാടക മദ്യം ബൈക്കില്‍ കടത്തികൊണ്ടുവന്നതിന് കുമ്പള റേഞ്ചിലെ പ്രവന്റീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുള്‍ ബഷീറും പാര്‍ട്ടിയും ചേര്‍ന്ന് അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ സി.ഇ. ഒ.മാരായ ഹമീദ്, ജിജിത്ത്, ശ്രീജിഷ്, സബിത്ത്, അമിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.