ഓണക്കാല ഇളവുകള്‍ക്ക് പിന്നാലെ വരുംദിസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, പ്രതിദിന രോഗ ബാധ 40000 കടന്നേക്കുമെന്ന് വിദഗ്ദർ; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വർധിക്കുന്ന സാഹചര്യവും ഉണ്ടാകും

Latest കേരളം

തിരുവനന്തപുരം: ഓണത്തിന് നൽകിയ ഇളവുകളുടെ ഫലം രണ്ടാഴ്ച്ചക്ക് ശേഷം രോഗ ബാധിതരുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന് ആരോഗ്യ വിദഗ്ദർ. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 40000 കടന്നേക്കുമെന്നാണ് സൂചന.

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പ്രതിദിന രോഗ ബാധ 40000 കടന്നേക്കും. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വർധിക്കുന്ന സാഹചര്യവും ഇക്കാലയളവില്‍ ഉണ്ടാകും.

നിലവിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെയാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് കാണുന്നത്. ഇന്നലെ 63,406 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *