ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര വലതുസംഘടനകളുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ അതിക്രമിച്ചുകയറി

Latest ഇന്ത്യ

റോഹ്തക്ക്: ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അക്രമം തുടര്‍ന്ന് തീവ്ര വലതുപക്ഷ സംഘങ്ങള്‍.

ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വ്യാഴാഴ്ച നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചു.

പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്.

എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *