ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സുപ്രധാന തീരുമാനം അറിയിച്ചത്.
ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കർഷക ക്ഷേമത്തിന് എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രയത്നം നേരിൽ കണ്ടയാളാണ് താൻ.
രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും.