ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുളള ആദ്യ മരണം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിതിന് ശേഷം ആദ്യമായാണ് ലോകത്ത് മരണം സ്ഥിരീകരിക്കുന്നത്.മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.ബ്രിട്ടനില്‍ ഏകദേശം 3137 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകിരിച്ചിട്ടുളളത്. ജാഗ്രത മുന്‍നിര്‍ത്തി 18വയസിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗം വ്യാപനം തടയാന്‍ രാജ്യത്ത് വീണ്ടും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ബ്രിട്ടനെ കാത്തിരിക്കുന്നത് ഒമിക്രോണ്‍ തിരമാലയാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
