ലണ്ടനിൽ നിന്നെത്തി ആദ്യവിമാനം; കൊച്ചി-ലണ്ടൻ സർവീസിന് തുടക്കം

Latest കേരളം

നെടുമ്പാശ്ശേരി:എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ 3.18-ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനത്തിൽ 221 യാത്രക്കാരാണുണ്ടായിരുന്നത്. രാവിലെ 5.57-ന് ഈ വിമാനം 232 യാത്രക്കാരുമായി മടങ്ങി.

22-മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വിമാനങ്ങൾ. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഹീത്രുവിൽ നിന്നെത്തുന്ന വിമാനം ഉച്ചയ്ക്ക് 1.20-ന് മടങ്ങും. ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 3.20-ന് കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്ക് 1.20-ന് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *