ചെറുവത്തൂർ: മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞു ഒരാളെ കാണാതായി. രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. ഹൊസ്ദുർഗ് താലൂകിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്.
അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജ് (28) എന്നയാളെയാണ് കാണാതായത്.തോണിയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സൂരജിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. ഫയർഫോഴ്സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞതെന്നാണ് വിവരം.