ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടം; അഞ്ചു പേർ മരിച്ചു

Latest

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്.11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *