കാസറഗോഡ് :ജില്ലാ ആസൂത്രണ സമിതി, അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണ സമതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി/പട്ടിക വര്‍ഗം(ജനറല്‍)വിഭാഗത്തില്‍ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പട്ടികജാതി/പട്ടിക വര്‍ഗം വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ മാറ്റി. ജനറല്‍ വിഭാഗത്തിലേക്കുള്ള നാല് അംഗങ്ങളുടെ തിരഞ്ഞെടുപ്പും പിന്നീട് നടക്കും. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പട്ടികജാതി/പട്ടിക വര്‍ഗം(ജനറല്‍)വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എം.മനു തിരഞ്ഞെടുക്കപ്പെട്ടു. നാരായണ നായക്കിനെ രണ്ടിനെതിരെ എട്ട് വോട്ടുകള്‍ നേടിയാണ് എം.മനു വിജയിച്ചത്. നാല് വനിതാ ആംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് പേര്‍ മത്സരരംഗത്തുണ്ടായെങ്കിലും ഒരു നാമനിര്‍ദേശ പത്രിക തള്ളി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.ശകുന്തള, അഡ്വ.എസ്.എന്‍.സരിത, ഗീതാ കൃഷ്ണന്‍, ജാസ്മിന്‍ കബീര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭകളില്‍ നിന്നുള്ള രണ്ടംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ബുധനാഴ്ച 11മണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്തില്‍ നിന്നും മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ മാറ്റിയ പട്ടികജാതി/പട്ടിക വര്‍ഗം വനിതാ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പായിരിക്കും ഇവിടെ ആദ്യം നടക്കുക. ഇവിടെയും മത്സരിക്കാന്‍ ആളില്ലാതെ വന്നാല്‍ ജൂലൈ ഒമ്പതിന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇത് പട്ടികജാതി/പട്ടിക വര്‍ഗം ജനറല്‍ ആക്കിയ ശേഷം തിരഞ്ഞെടുപ്പ് നടത്തും. ഇതേ യോഗത്തില്‍ വെച്ചാവും ജനറല്‍ വിഭാഗത്തിലെ നാല് അംഗങ്ങളെയും തിരഞ്ഞെടുക്കുക.