വിസ്മയം സൃ്ഷ്ടിച്ച് റിഷാൻ നൂറ്റമ്പതോളം കാറുകളുടെ ബ്രാൻഡ് നിമിഷങ്ങൾക്കകം ഓർത്തെടുത്ത് അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്

Latest കേരളം

കാസര്‍കോട്; നൂറ്റമ്പതോളം കാറുകളുടെ ബ്രാന്‍ഡ് നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് അഞ്ചുവയസ്സുകാരന്‍ റിഷാന്‍ രൂപേഷ്.

കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകാണിച്ചുകൊടുത്താലും പാതി മായ്ച്ചാലും സംശയമൊന്നുമില്ലാതെ റിഷാന്‍ ഉത്തരം പറയും.

മുപ്പത്തഞ്ചോളം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകള്‍ എല്ലാം മിനിറ്റുകള്‍ക്കകം പറയാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഒരുമിനിറ്റിനകം ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് മുന്‍നിര്‍ത്തി റിഷാന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും കലാം വേള്‍ഡ് റെക്കോഡിലും ഇടം നേടാനായി.

ഓണ്‍ലൈനായി നടത്തിയ മത്സരത്തിലാണ് ഈ അഞ്ചുവയസ്സുകാരന്‍ കഴിവ് പ്രകടമാക്കിയത്.

കാസര്‍കോട് കയ്യൂര്‍ സ്വദേശികളായ അങ്കപ്പിലാവില്‍ രൂപേഷിന്റെയും കോട്ടയില്‍ പ്രവിമോളുടെയും മകനായ റിഷാന്‍ രൂപേഷ് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *