സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിന് വേണ്ടി വരുന്ന അധിക ചിലവ് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷൻ ഫോർ ഇൻറർനാഷണൽ സ്ക്കിൽ ഡവലപ്മെൻ്റ് ആൻ്റ് ഇന്നവേഷൻ വിവിധ വിഷയങ്ങളിൽ സൗജന്യ ട്യൂഷൻ പദ്ധതി നടപ്പിലാക്കുന്നു. ആദ്യ ഘട്ടമായി കൊമേഴ്സ് വിദ്യാർത്ഥികൾക്കുള്ള സ്ക്കിൽ ഓറിയൻ്റഡ് അക്കൗണ്ടൻസി പരിശീലനം ജൂൺ 21 മുതൽ ആരംഭിക്കും. +1, +2 വിദ്യാർത്ഥികൾക്കാണ് ഈ ബാച്ച്. പൂർണ്ണമായും സൗജന്യമായ ഈ പരിശീലനം സൂം പ്ലാറ്റ്ഫോമിൽ രാത്രി 8 മുതലായിരിക്കും. കൊമേഴ്സ് വിദഗ്ദനായ ഡോ. ജോയ് എ എസ് ആണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുക. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളായ കൊമേഴ്സ് പ്ലസ് ടു , പി യു സി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർക്ക് wa.me/919400916742 എന്ന നമ്പറിൽ ക്ലിക്ക് ചെയ്ത് പേര്, ക്ലാസ്സ്, സ്ഥലം , അക്കൗണ്ടൻസി ട്യൂഷൻ എന്ന് ടൈപ്പ് ചെയ്ത് Whatsapp അയച്ചു രജിസ്റ്റർ ചെയ്യാം