ഫുട്ബോൾ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Latest പ്രാദേശികം

മൊഗ്രാൽ. ആവേശം നിറഞ്ഞ് കോപ്പ അമേരിക്ക യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിലെ വിജയികളെ കണ്ടെത്താൻ ഫുട്ബോളിനെ നാട്ടിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികളായ മുഹമ്മദ് എം എ,കബീർ കോട്ട, സിദ്ദീഖ് കെ കെ പുറം എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി കെ ജാഫർ, വിജയകുമാർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് കരീം, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം ശരീഫ് ദീനാർ, ഹമീദ് പെർവാഡ് ഗൾഫ് പ്രതിനിധി സുഹീർ കടപ്പുറം എന്നിവർ സംബന്ധിച്ചു.സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *