സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം;അഞ്ചുലക്ഷം കൊവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി

Latest കേരളം

തിരുവനന്തപുരം:▪️ സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. അഞ്ചുലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകള്‍ക്കായി ഇത് വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയിലേക്കായി 55000 ഡോസ് വാക്‌സിന്‍ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയില്‍ തിരുവനന്തപുരം മേഖലയ്ക്ക് മാത്രമായി 1.4ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി എത്തും.

തിരുവനന്തപുരത്തേക്കായി 24,500ഡോസ് കൊവാക്‌സിനും എത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കൊവാക്‌സീന്‍ വിതരണം ഉണ്ടായിരിക്കും. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പൂര്‍ണ തോതില്‍ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. പരമാവധി പേരില്‍ എത്രയും വേഗം ഒരു ഡോസെങ്കിലും എത്തിക്കാനാണ് ശ്രമമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *