വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

Latest അന്താരാഷ്ട്രം

അബുദാബി• യുഎഇയിൽ വാക്സീൻ എടുക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവർക്കു മാത്രമാണ് അനുമതി.

വാക്സീൻ എടുക്കുന്നതിൽ നിന്ന് ഇളവു ലഭിച്ചവർക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവർക്കും ഇളവുണ്ട്.

ഇക്കാര്യം ബോധ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *